വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തിലെ ചെളിയില്‍ പുതഞ്ഞു മരിച്ചു

ക്ഷേത്രക്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി കുളത്തിലെ ചെളിയില്‍ പുതഞ്ഞ് മുങ്ങിമരിച്ചു.

ശാസ്താംകോട്ട| Last Modified ഞായര്‍, 11 സെപ്‌റ്റംബര്‍ 2016 (12:33 IST)
ക്ഷേത്രക്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി കുളത്തിലെ ചെളിയില്‍ പുതഞ്ഞ് മുങ്ങിമരിച്ചു. തേവലക്കര വടക്കും‍തല കിഴക്ക് മലമേല്‍ തെക്കതില്‍ അമാനുള്ളയുടെ മകന്‍ ഫൈസല്‍ എന്ന 22 കാരനാണ് വെട്ടിക്കാട്ട് മഹാദ്ദേവര്‍ ക്ഷേത്രക്കുളത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് മുങ്ങിമരിച്ചത്.

കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ ആര്‍ട്സ് കോളേജ് മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് ഫൈസല്‍. നീന്തല്‍ അറിയാത്ത ഫൈസല്‍ ചെളിയില്‍ പുതഞ്ഞ് മുങ്ങിയത് കണ്ട് മറ്റു കൂട്ടുകാര്‍ നിലവിളിച്ച് ആളുകളെ കൂട്ടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സ് എത്തിയിട്ടും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സമീപവാസിയായ സൈനികന്‍ അജിത്തും കൂട്ടരുമാണ് ഫൈസലിനെ ചെളിയില്‍ നിന്ന് പുറത്തെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :