സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 29 മാര്‍ച്ച് 2022 (08:05 IST)
രോഗിക്ക് സാധനങ്ങള്‍ എത്തിച്ച് മടങ്ങിയവരെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു. കാസര്‍കോട് കുണ്ടംകുഴി സ്വദേശികളായ അനീഷ്, വിനോദ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബൈക്കില്‍ വരുമ്പോള്‍ ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ചെവിക്കും തലയക്ക്ും പരിക്കേറ്റ ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം തിരൂരില്‍ രോഗിയുമായി ആശുപത്രിയില്‍ പോയ ഓട്ടോഡ്രൈവറേയും സമരക്കാര്‍ ആക്രമിച്ചു. കൊയിലാണ്ടിയില്‍ കടതുറന്ന വ്യാപാരിയെ മര്‍ദ്ദിക്കുകയും മുഖത്ത് മുളകുപൊടിയെറിയുകയും ചെയ്തു.