രേണുക വേണു|
Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (08:22 IST)
സംസ്ഥാനത്ത് മയക്കുമരുന്നു കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഒന്നില്‍ കൂടുതല്‍ തവണ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവരെ കരുതല്‍ തടങ്കലിലാക്കാനാണ് തീരുമാനം. ഇതിനായി കോടതിയില്‍ കേസ് തെളിയിക്കുംവരെ കാത്തുനില്‍ക്കില്ല. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുമുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെ ആദ്യഘട്ടം നടപ്പിലാക്കും. സ്ഥിരമായി കേസുകളില്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ കേന്ദ്ര നിയമത്തിലെ പഴുതുകള്‍ കാരണം വേഗത്തില്‍ ജാമ്യത്തില്‍ ഇറങ്ങുന്ന സാഹചര്യമുണ്ട്. ഇത് തടയാനാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമം പാസാക്കുന്ന കാര്യം ആലോചിക്കുന്നതെന്ന് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.