വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം: മലപ്പുറം തിരൂരിൽ ആറു പേർക്ക് ഗുരുതര പരിക്ക്

മലപ്പുറം തിരൂരില്‍ തെരുവുനായുടെ ആക്രമണം

മലപ്പുറം| സജിത്ത്| Last Modified ഞായര്‍, 6 നവം‌ബര്‍ 2016 (15:42 IST)
മലപ്പുറം തിരൂരില്‍ തെരുവുനായുടെ ആക്രമണം. തിരൂര്‍ താഴെപ്പാലം, നടുവിലങ്ങാടി എന്നിവിടങ്ങളിലാണ് സ്ത്രീകളടക്കം ആറുപേർക്ക് നേരെ തെരുവുനായുടെ ആക്രമണം ഉണ്ടായത്. ഇന്ന രാവിലെയാണ് സംഭവം നടന്നത്. നായകളെ പിന്നീട് നാട്ടുകാര്‍ അടിച്ചു കൊലപ്പെടുത്തി.



താഴെപാലം പൊക്ലാശ്ശേരി ശ്രീജ എന്ന യുവതിയെ വീട്ടിനകത്ത് കയറിയും നടുവിലങ്ങാടി വാഴപ്പുള്ളി ഷെഫീക്കിനെ വീട്ടിനടുത്തു വെച്ചുമാണ് നായ കടിച്ചു പരിക്കേൽപ്പിച്ചത്. നടുവിലങ്ങാടി കടീക്കല്‍ കദീജ, പാറപ്പുറത്ത് ഇല്ലത്ത് പറമ്പില്‍ ഫാത്തിമ ബത്തൂല്‍, താഴെപാലം പരിത്തിക്കുന്നന്‍ സുഹറ, ആയിഷ എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വിദ്ഗധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :