ഓഹരി ഇടപാടിൽ വൻ ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്: വനിതാ ഡോക്ടർക്ക് 87 ലക്ഷം നഷ്ടം

എ കെ ജെ അയ്യർ| Last Modified ഞായര്‍, 27 ഒക്‌ടോബര്‍ 2024 (15:23 IST)
തിരുവനന്തപുരം: ഓഹരി ഇടപാടിൽ വൻ ലാഭം വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പിൽ തിരുവനന്തപുരത്തെ വനിതാ ഡോക്ടർക്ക് 87 ലക്ഷം രൂപാ നഷ്ടപ്പെട്ടു. വിദേശത്ത് ഏറെ കാലം ജോലി ചെയ്ത ശേഷം നാട്ടിലെത്തിയ ഉള്ളൂർ സ്വദേശിനിയിൽ നിന്നാണ് ഒരു മാസം കൊണ്ട് ഓൺലൈൻ തട്ടിപ്പ് സംഘം 87 ലക്ഷം തട്ടിയെടുത്തത്.

ഡോക്ടുമായി വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെ മാത്രമായിരുന്നു സംഘം ബന്ധപ്പെട്ടിരുന്നത്. ഒരു മാസത്തിനിടെ അഞ്ചു തവണയിയാണ് തട്ടിപ്പുകാർ പണം കൈവശപ്പെടുത്തിയത്. അതും ഒരോ തവണയും പുതിയ അക്കൗണ്ട് നമ്പരുകളിലൂടെ മാത്രം. സ്ഥിരമായി ഓൺലൈൻ ട്രേഡിംഗ് നടത്തുന്നവരാണ് ഡോക്ടർ എന്നാൽ ഒരു മാസം മുമ്പ് വൻ ലാഭം വാഗ്ദാനം ചെയ്തു കൊണ്ട് ഡോക്ടർക്ക് ലഭിച്ച സന്ദേശത്തിൽ സെറോദ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടത് പ്രകാരം ഡോക്ടർ കഴിഞ്ഞ സെപ്തംബറിൽ രണ്ടു ദിവസങ്ങളിലായി 4.50 ലക്ഷം രൂപാ നൽകി. ഡോക്ടറുടെ വിശ്വാസം നേടാനായി തട്ടിപ്പുകാർ ഒരു ലക്ഷം രൂപാ ലാഭവിഹിതം എന്ന നിലയിൽ നൽകി. ഇതോടെ തട്ടിപ്പുകാർ ആവശ്യപ്പെട്ട പ്രകാരം പലപ്പോഴായി 87 ലക്ഷം നൽകി.

എന്നാൽ ഈ ആപ്പിൽ നിന്ന് ഡോക്ടർ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ നടന്നില്ല. പിന്നീടാണ് തനിക്ക് പറ്റിയ തട്ടിപ്പിനെ കുറിച്ച് ഡോക്ടർ മനസിലാക്കിയത്. ഡോക്ടർ നൽകിയ പരാതിയിൽ കേസെടുത്ത സൈബൈർ പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :