താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം, അദാലത്തുകൾക്ക് നാളെ തുടക്കം, സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Pinarayi Vijayan
Pinarayi Vijayan
അഭിറാം മനോഹർ| Last Modified ഞായര്‍, 8 ഡിസം‌ബര്‍ 2024 (18:07 IST)
താലൂക്ക് തലത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന താലൂക്ക്തല അദാലത്തുകള്‍ 9 ന് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാര്‍ നേരിട്ടെത്തി ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കാന്‍ കഴിയുന്നവ തല്‍സമയം തീര്‍പ്പാക്കുകയുമാണ് താലൂക്ക് അദാലത്ത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഡിസംബര്‍ 9 ന് ആരംഭിക്കുന്ന താലൂക്ക്തല അദാലത്തുകള്‍ ജനുവരി 13 വരെ നീണ്ടുനില്‍ക്കും.

അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജില്‍
തിങ്കളാഴ്ച രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :