59മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആലപ്പുഴയിൽ തുടക്കം

59മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആലപ്പുഴയിൽ തുടക്കം

  youth festival , alappuzha , school , kalolsavam , സ്‌കൂള്‍ , കലോത്സവം , ആലപ്പുഴ
ആലപ്പുഴ| jibin| Last Updated: തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (07:13 IST)
അൻപത്തിയൊൻപതാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആലപ്പുഴയിൽ തുടക്കമായി. പ്രളയക്കെടുതി മൂലം ചെലവ് ചുരുക്കിയാണ് സംഘാടനം.

30 വേദികളിലായി 188 ഇനങ്ങളിലാണ് പോരാട്ടം നടക്കുന്നത്. 15,000 കുട്ടികള്‍ 188 ഇനങ്ങളിലാണു മത്സരിക്കുന്നത്. രാവിലെ ഒമ്പതിന് എല്ലാ വേദികളിലും മത്സരങ്ങള്‍ ആരംഭിക്കും. 62 ഇനങ്ങളാണ് ഇന്ന് അരങ്ങിലെത്തുന്നത്.

സ്വാഗതഘോഷയാത്രയോ വൻസമാപനസമ്മേളനമോ കൂറ്റൻ വേദികളോ ഇത്തവണ ഇല്ല.
29 വേദികളിൽ പ്രധാനവേദിയുൾപ്പടെ പലതും ഒരുക്കിയത് സ്പോൺസർഷിപ്പ് വഴിയാണ്.

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണമൊരുക്കുന്നത്. സൗജന്യമായാണ് ഇത്തവണ പഴയിടം സദ്യയൊരുക്കുന്നത്. സദ്യയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :