അഭിറാം മനോഹർ|
Last Modified ബുധന്‍, 13 മെയ് 2020 (07:05 IST)
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഈ മാസം 26 മുതൽ 30 വരെയുള്ള തിയ്യതികളിൽ നടത്താനുള്ള സമയക്രമത്തിന് വിദ്യാദ്യാസവകുപ്പ് രൂപം നൽകി. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്‌ത ശേഷമായിരിക്കും തീരുമാനം. എസ്എസ്എൽസിക്ക് മൂന്ന് പരീക്ഷകളും ഹയർ സെക്കൻഡറിക്ക് നാലും വിഎച്ച്എസ്‌സിക്ക് അഞ്ചും പരീക്ഷകളാണ് നടത്താനുള്ളത്.പ്ലസ് വൺ പരീക്ഷകളും ഇക്കൂട്ടത്തിൽ നടത്തും.
എസ്എസ്എൽസി പരീക്ഷകൾ ഉച്ച കഴിഞ്ഞും ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയുമായി നടത്താനാണ് തീരുമാനം. സാമൂഹിക അകലം ഉറപ്പുവരുത്തുന്ന തരത്തിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ പോയവർക്കും
പരീക്ഷ എഴുതാൻ അവസരം ഒരുക്കും.ഇവർ എത്താൻ സാധിക്കുന്ന പരീക്ഷാകേന്ദ്രത്തിന്റെ വിവരങ്ങൾ മുൻകൂട്ടി അറിയിച്ചാൽ മതിയാകും.