തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (14:00 IST)
കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരത്തെ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയുടെ അന്ത്യ ശാസനത്തെ തുടര്‍ന്നാണ് ശ്രീറാം വെങ്കട്ടരാമന്‍ കോടതിയില്‍ ഹാജരായത്.
ഇദ്ദേഹത്തിന്റെ കൂടെ കേസിലെ രണ്ടാം പ്രതി വഫ ഫിറോസും കോടതിയില്‍ ഹാജരായി. വഫയുടെ പേരിലുള്ള വാഹനമായിരുന്നു അപകടസമയത്ത് ശ്രീറാം ഓടിച്ചിരുന്നത്. പത്തുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായതിനാല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കേണ്ടത്.