ഇതാദ്യ സംഭവമല്ല, ശ്രീറാമിന്റെ കാർ അമിതവേഗത്തിന് കുടുങ്ങുന്നത് മൂന്നാം തവണ; ഐ എ എസ് ആണെന്ന കാര്യം പൊലീസിനോട് മറച്ചുവെച്ചു

Last Modified ശനി, 3 ഓഗസ്റ്റ് 2019 (13:24 IST)
മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ച് മാധ്യമപ്രവർത്തകനെ ഇടിച്ച് തെറിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര ആരോപണങ്ങൾ. അപകടകരമായ വിധത്തിൽ ഇതാദ്യമായിട്ടല്ല ശ്രീറാം വാഹനമോടിക്കുന്നതെന്ന് റിപ്പോർട്ട്.

നേരത്തെ മൂന്ന് തവണ ഈ കാര്‍ അമിത വേഗത്തിന്റെ പേരില്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങിയിരുന്നു. എന്നാൽ അപ്പോഴൊന്നും അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നില്ല. ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ അമിതവേഗത്തില്‍ വന്ന് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി.

100 മീറ്റര്‍ അപ്പുറത്തേയ്ക്കാണ് ബഷീറിന്റെ ബൈക്ക് തെറിച്ചു വീണിരിക്കുന്നതെന്നത് കാറിന്റെ അമിതവേഗം കൃത്യമായി വെളിവാക്കുന്നതാണ്. അമിതവേഗത്തിലാണ് കാര്‍ വന്നത് എന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :