ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുമായി സിപിഎമ്മും ബാലഗോകുലവും; കണ്ണൂരില്‍ സംഘര്‍ഷ സാധ്യതയെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ശ്രീകൃഷ്ണജയന്തി ഘോഷയാത്രക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

kannur, srikrishna jayanthi, chattambi swami, police കണ്ണൂര്, ശ്രീകൃഷ്ണജയന്തി, ചട്ടമ്പിസ്വാമി, പൊലീസ്
കണ്ണൂര്| സജിത്ത്| Last Updated: ബുധന്‍, 26 ഫെബ്രുവരി 2020 (17:51 IST)
സംസ്ഥാനത്ത് ശ്രീകൃഷ്ണജയന്തി ഘോഷയാത്രക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ചട്ടമ്പിസ്വാമി ദിനാചരണമായാണ് സിപിഎം ഘോഷയാത്ര നടത്തുന്നത്. അതേസമയം തന്നെ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രയാണ് കണ്ണൂരില്‍ സംഘടിപ്പിക്കുന്നത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് പ്രദേശങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.

ബാലഗോകുലം ശോഭയാത്രാ സംഘടിപ്പിക്കുന്നതിനൊടൊപ്പം തന്നെ വര്‍ഗീയവിരുദ്ധ കാംപയിനിന്റെ ഭാഗമായി നമ്മളൊന്ന് എന്ന പേരിലാണ് സിപിഎം ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ഒരേസമയമാണ് ഒരേ കേന്ദ്രത്തില്‍ ഘോഷയാത്ര നടക്കുന്നത്. അത് സംഘര്‍ഷ സാധ്യതയ്ക്ക് കാരണാമായേക്കാം. പലസ്ഥലങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനായി ആയുധങ്ങള്‍ ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടും ഉണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :