വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ്: ശ്രീകാന്ത് വെട്ടിയാര്‍ പൊലീസിന് മുന്നില്‍ ഹാജരായി, രണ്ട് ദിവസം ചോദ്യം ചെയ്യല്‍

രേണുക വേണു| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (13:17 IST)

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ ശ്രീകാന്ത് വെട്ടിയാര്‍ പൊലീസിന് മുന്നില്‍ ഹാജരായി. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ശ്രീകാന്ത് വെട്ടിയാര്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. അഭിഭാഷകനൊപ്പമാണ് വെട്ടിയാര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. രണ്ടുദിവസത്തെ ചോദ്യംചെയ്യലിനായി ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഹാജരായത്. കേസില്‍ വെട്ടിയാര്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :