Rijisha M.|
Last Modified തിങ്കള്‍, 5 നവംബര്‍ 2018 (12:59 IST)
ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള നടത്തിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നിരിക്കുകയാണ്. വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി ശ്രമിച്ചു എന്ന് തെളിയിക്കുന്ന പ്രസംഗത്തിന്റെ ശബ്ദരേഖയാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തായി. ശബരിമല വിഷയം നമുക്കൊരു സുവര്‍ണാവസരമായിരുന്നെന്നും നമ്മള് മുന്നോട്ടു വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള പറയുന്നതും ശബ്ദരേഖയിലുണ്ട്.
സ്ത്രീകള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി തന്നെ വിളിച്ചിരുന്നെന്നും
ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. ഞങ്ങൾ കൂടിയാലോകിച്ചാണ് തീരുമാനമെടുത്തതെന്നും പറഞ്ഞു. ഞായറാഴ്ച കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിലെ ശബ്ദശകലമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.