സ്പീഡ് ഗവര്‍ണര്‍ പരിശോധന: 10 ബസുകള്‍ക്കെതിരെ നടപടി

നിലമ്പൂര്‍| Last Modified ശനി, 23 മെയ് 2015 (17:22 IST)
നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികാരികള്‍ നടത്തിയ വാഹന പരിശോധനയില്‍ പത്ത് ബസുകള്‍ക്കെതിരെ നടപടി എടുത്തു. ബസുകളിലെ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെ തുടര്‍ന്നാണു ഈ ബസ് ഉടമകള്‍ക്കെതിരെ നടപടി.

ഇതിനൊപ്പം ഈ ബസുകളിലെ ഡ്രൈവര്മാര്ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. മഴക്കാലത്തിനും സ്കൂള് തുറക്കുതിനും മുന്നോടിയായി ബസുകളിലെ മെക്കാനിക്കല്‍ കണ്ടീഷന്‍ ഉറപ്പ് വരുത്താന്‍ വരും ദിവസങ്ങളിലും വാഹന പരിശോധനയുമുണ്ടാകും.

എല്ലാ ബസുകളിലും സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു. ജോയിന്റ് ആര്‍.ടി.ഒ എസ്. മനോജിന്റെ നേതൃത്വത്തില്‍ ഫ്ളയിങ് സ്ക്വാഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്സ്പെക്ടര്‍ സനല്‍ കുമാര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്സ്പെക്ടര്‍മാര്‍ തുടങ്ങിയവരും വാഹനപരിശോധനയില്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :