സഭയിലെ കയ്യാങ്കളി; പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടായേക്കും

Last Modified ശനി, 14 മാര്‍ച്ച് 2015 (11:47 IST)
നിയമസഭയില്‍ ഇന്നലെ അരങ്ങേറിയ കയ്യാങ്കളിയുടെ പേരില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടായേക്കും.
സ്പീക്കറുടെ ഡയസില്‍ കയറിയ എം.എല്‍.എമാര്‍ക്കെതിരെയാകും നടപടി. സ്പീക്കറുടെ ഡയസിലേക്ക് കയറുക, കസേര തള്ളിയിടുക, ഡയസിലെ സാധനങ്ങള്‍ നശിപ്പിക്കുക തുടങ്ങിയ നടപടികള്‍ കടുത്ത അച്ചടക്ക ലംഘനമാണെന്നും ഇതിനെതിരെ നടപടി വേണമെന്നും ഭരണപക്ഷത്തെ എം എല്‍ എമാര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു.

നിയമസഭാമന്ദിരത്തിലെ കയ്യാങ്കളി സംബന്ധിച്ച് സ്പീക്കര്‍ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നാണ് സൂചന. അതിനിടെ പ്രതിപക്ഷത്തെ സ്ത്രീ എംഎല്‍എമാര്‍ക്കെതിരെ അതിക്രമം നടന്നുവെന്നാരോപിച്ച് പ്രതിപക്ഷവും സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ചും തീരുമാനമുണ്ടാകുമെന്നാണ് സൂചന. തിങ്കളാഴ്ച സഭയിലെ അനിഷ്ട സംഭവങ്ങളില്‍
മുഖ്യമന്ത്രി ഖേദ പ്രകടനം നടത്താന്‍ സാധ്യതയുണ്ട്.സഭാനടപടികള്‍ തുടര്‍ന്ന് കൊണ്ടു പോകാന്‍ പ്രതികൂല സാഹചര്യമാണ് നിലവിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :