തിരുവനന്തപുരം|
jibin|
Last Updated:
ശനി, 17 ഒക്‌ടോബര്‍ 2015 (17:26 IST)
ചെരുപ്പ് വിവാദത്തില്‍ സ്‌പീക്കര്‍ എന്‍ ശക്തനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.
പദവിയുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തികള്‍ ചെയ്‌ത സ്പീക്കര്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി വിഢിത്തരങ്ങള്‍ എഴുന്നള്ളിക്കുകയാണ്. അദ്ദേഹത്തിന്റെ നടപടി വിവാദമാക്കാതിരിക്കാനാണ് മോശമായിപ്പോയി എന്നുമാത്രം പറഞ്ഞതെന്നും വിഎസ് വ്യക്തമാക്കി.
താന്‍ ചെരുപ്പ് വാങ്ങാന്‍ കടയില്‍ പോയതിന്റെ ചിത്രവുമായി സ്‌പീക്കര്‍ ഇപ്പോള്‍ നടക്കുകയാണ്. ചെരുപ്പ് കടയില്‍ ആരു പോയാലും നടക്കുന്ന കാര്യമാണ് തന്റെ കാര്യത്തില്‍ സംഭവിച്ചത്. അതിനാല്‍ സംഭവങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കാതെ കേരള ജനതയോട് മാപ്പുപറയണമെന്നും വിഎസ് ആവശ്യപ്പെട്ടു.