സ്പീക്കറെ മനപൂർവം അവഹേളിക്കാന്‍ വേണ്ടി ഒരു പരാമര്‍ശവും നടത്തിയിട്ടില്ല: മന്ത്രിയുടെ ഓഫീസ്

 സ്പീക്കർ എൻ ശക്തന്‍ , രമേശ് ചെന്നിത്തല , നിയമസഭ , കെസി ജോസഫ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 16 ഡിസം‌ബര്‍ 2015 (11:47 IST)
സ്പീക്കർ എൻ ശക്തനെ മനപൂർവം അവഹേളിക്കാൻ വേണ്ടി ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന്ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസ്. സഭ നേരത്തെ പിരിയുമെന്ന കാര്യം അറിയിച്ചിട്ടില്ലായിരുന്നുവെന്ന് ഇന്നലെത്തന്നെ സ്പീക്കറെ അറിയിച്ചിരുന്നു. സഭയുടെ ടെക്‍നിക്കല്‍ ഏരിയയില്‍ വെച്ച് ഈ കാര്യം മന്ത്രി സ്‌പിക്കറുമായി സംസാരിച്ചിരുന്നുവെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

അതേസമയം, ചെന്നിത്തലയുടെ 'ദോശ പരാമർശത്തിൽ പ്രതിഷേധിച്ച് നിയന്ത്രിക്കുന്നതിൽ നിന്ന് വിട്ടുനിന്ന സ്പീക്കർ എൻ.ശക്തനെ അനുനയിപ്പിക്കാൻ തീവ്രശ്രമം നടക്കുകയാണ്. മന്ത്രി കെസി ജോസഫ് സ്പീക്കറുമായി ചർച്ച നടത്തി. പിന്നീട് ഡെപ്യൂട്ടി സ്പീക്കർ പാലോട് രവിയും ശക്തനെ കണ്ട് സംസാരിച്ചു. ചെന്നിത്തലയുടെ പരാമർശത്തിൽ തനിക്കുള്ള അതൃപ്തി ശക്തൻ മന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചതായാണ് സൂചന.

ചെവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാനത്ത് എത്തുന്നതിനാല്‍ സഭാ നടപടികള്‍ വേഗത്തിലാക്കുകയും ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കാന്‍ സ്‌പീക്കര്‍ എന്‍ ശക്‍തന്‍ മുന്‍കൈ എടുത്തിരുന്നു. മോഡിയെ സ്വീകരിക്കാന്‍ മന്ത്രിമാർക്ക് നേരത്തെ പോകുന്നതിന് വേണ്ടി ചർച്ച ചുരുക്കണമെന്ന് സ്പീക്കർ മന്ത്രിമാരോട് ആവശ്യപ്പെടുകയും ചെയ്‌തു.
ഇതിനെതിരെയാണ് രമേശ് ചെന്നിത്ത സഭയില്‍ വെച്ച് തന്നെ പ്രതിഷേധം അറിയിച്ചത്.

നിയമനിര്‍മാണത്തില്‍ അംഗങ്ങളെ നിയന്ത്രിക്കുന്നത് ഇങ്ങനെയല്ലെന്നും ദോശ ചുടുന്നത് പോലെ നിയമനിർമ്മാണം നടത്തരുതെന്നായിരുന്നു രമേശിന്റെ വിമർശനം. ഇതോടെ സ്‌പീക്കര്‍ രംഗത്ത് എത്തുകയും നിങ്ങളുടെ ഇഷ്ടം പോലെ സംസാരിച്ചു കൊള്ളൂ എന്ന് പറയുകയുമായിരുന്നു. ഈ സംഭവവികാസങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാണ്‍ ഇന്ന് സ്‌പീക്കര്‍ എന്‍ ശക്തന്‍ സഭയില്‍ എത്താതിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :