ഭരണപക്ഷ എംഎല്‍എമാരുടെ പ്രതികരണം സ്വഭാവികമാണെന്ന് സ്പീക്കര്‍

തിരുവനന്തപുരം| Last Modified ഞായര്‍, 15 മാര്‍ച്ച് 2015 (15:56 IST)
നിയമസഭാ സ്പീക്കറുടെ ഇരിപ്പിടം തകര്‍ത്ത പ്രതിപക്ഷ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍. ഡയസ് തകര്‍ക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. പ്രതിപക്ഷാംഗങ്ങള്‍ ഭരണപക്ഷ എംഎല്‍ എമാരെ സീറ്റില്‍ പോയി ആക്രമിക്കുകയായിരുന്നു. ഭരണപക്ഷ എംഎല്‍ എമാരുടെ പ്രതികരണം സ്വഭാവികം മാത്രമാണെന്നും സ്പീക്കര്‍ പറഞ്ഞു.

വാച്ച് ആന്‍ഡ് വാര്‍ഡ് ചീഫ് മാര്‍ഷലിന്‍െറ വീടിന് നേരെയുള്ള കല്ളേറ് വെള്ളിയാഴ്ച നടന്ന ആക്രമണത്തിന്‍ന്റെ തുടര്‍ച്ചയാണ്.
നിയമസഭയിലുണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്ന നടപടികള്‍ പൊലീസ് തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കടേഷിന്‍റെ മേല്‍നോട്ടത്തിലാണ് മഹസ്സര്‍ തയാറാക്കല്‍ തുടങ്ങിയത്. നേരത്തെ
അഞ്ചുലക്ഷം രൂപയുടെ നാശനഷ്്ടമുണ്ടായതായി നിയമസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :