ആറ്റിങ്ങൽ എം.എൽ എ അംബികയുടെ മകൻ വിനീത് വാഹനാപകടത്തിൽ മരിച്ചു

എ കെ ജെ അയ്യർ| Last Modified ഞായര്‍, 4 ഓഗസ്റ്റ് 2024 (10:11 IST)
തിരുവനന്തപുരം : ആറ്റിങ്ങല്‍ എം.എല്‍.എ ഒ.എസ്. അംബികയുടെ മകന്‍ വി.വിനീത് (34) ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. വര്‍ക്കലയില്‍ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോയ കാറും വിനീതും സുഹൃത്തുമായി എതിരെ വന്ന ബൈക്കും തമ്മില്‍ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തിനടുത്ത് വച്ചു ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

വിനീതി ന്റെ കൂടെ സഞ്ചരിച്ച സുഹൃത്ത് അക്ഷയ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സി.പി.എം ഇടയ്‌ക്കോട് സര്‍വീസ് സഹകരണ സംഘം ജീവനക്കാരനായ വിനിത് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :