ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവ് നല്‍കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടു: സരിത

തിരുവനന്തപുരം, വ്യാഴം, 9 നവം‌ബര്‍ 2017 (19:00 IST)

 Saritha s nair , Oommen chandy , UDF , congress , Ramesh chennithala , സോളാര്‍ റിപ്പോര്‍ട്ട് , യുഡിഎഫ് , സരിത എസ് നായര്‍ , കോണ്‍ഗ്രസ് , സരിത , സോളാര്‍ റിപ്പോര്‍ട്ട്

സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വെട്ടിലായ യുഡിഎഫിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്ന വെളിപ്പെടുത്തലുമായി എസ് നായര്‍ രംഗത്ത്. ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവ് നല്‍കാന്‍ രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഫോണ്‍ വിളിച്ചാണ് അദ്ദേഹം തന്നോട് ഇങ്ങനെ പറഞ്ഞതെന്നും സരിത വ്യക്തമാക്കി.

കമ്മീഷന് നല്‍കിയതിനേക്കാളും കൂടുതല്‍ റിപ്പോര്‍ട്ട് തന്റെ കൈവശമുണ്ട്. സോളാര്‍ റിപ്പോര്‍ട്ടിനെ മസാല റിപ്പോര്‍ട്ടായി മാത്രം കാണരുത്. പലരുടെയും മുഖം മൂടി വലിച്ച് കീറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സരിത പറഞ്ഞു.

ഇങ്ങനെയുള്ളവരുടെ മുഖം മൂടി പിച്ചി ചീന്താന്‍ അവസരം കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ടെന്നും സരിത കൂട്ടിചേര്‍ത്തു. കോണ്‍ഗ്രസിന്റെ ചാനല്‍ തൊഴിലാളികള്‍ പറയുന്നതുപോലെ ഞാന്‍ അങ്ങനെയൊരു സ്ത്രീയായിരുന്നില്ല, കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചാല്‍ എന്റെ സാഹചര്യം മനസിലാകുമെന്നും സരിത വ്യക്തമാക്കി.

എത്ര മോശക്കാരിയാണെന്ന് ചിത്രീകരിച്ചാലും എത്ര തവണ കല്ലെറിഞ്ഞാലും മാന്യമായി തന്നെ മുന്നോട്ടു പോകും. എനിക്ക് എന്റെ ജീവിതം അറിയാം, തെറ്റായ വഴിയില്‍ ഇതുവരെ പോയിട്ടില്ലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ലൈംഗിക പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നത്; സോളാറില്‍ ഉമ്മന്‍ചാണ്ടി കുടുങ്ങിയത് ഇങ്ങനെ - പ്രസക്‍ത ഭാഗങ്ങള്‍

സോളാര്‍ തട്ടിപ്പ് കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ കേരളാരാഷ്ട്രീയവും യുഡിഎഫും ...

news

‘ഞാന്‍ അങ്ങനെ ഒരു സ്ത്രീയല്ല, കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചാല്‍ എന്റെ സാഹചര്യം മനസിലാകും’: സരിത

സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ സന്തോഷമുണ്ടെന്ന് സരിത എസ് നായര്‍. ഇത്തരമൊരു റിപ്പോര്‍ട്ട് ...

news

ബാ​ഹു​ബ​ലിയുടെ വളര്‍ത്തച്ഛന്‍ പീഡനക്കേസില്‍ അറസ്‌റ്റില്‍; താരം ലൈം​ഗി​ക​മാ​യി ഉപയോഗിച്ചെന്ന് പെണ്‍കുട്ടി

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി യുവതിയെ പീഡിപ്പിച്ച കേസില്‍ നടനെതിരെ കേസ്. ബാ​ഹു​ബ​ലി​യിലെ ...

news

ജിഷയുടെ പിതാവ് പാപ്പു മരിച്ച നിലയിൽ, ചികിത്സിക്കാൻ പണമില്ലായിരുന്നുവെന്ന് നാട്ടുകാർ; ജീവിതം ആർഭാടമാക്കി രാജേശ്വരി

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥി ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയിൽ ...

Widgets Magazine