ബിജു രക്ഷപ്പെട്ടിരുന്നുവെങ്കില്‍ കുറ്റം പൊലീസിന്റെ തലയിലാകുമായിരുന്നു; സോളാര്‍ കമ്മീഷനെതിരെ ആഭ്യന്തരമന്ത്രി

സോളാ‌ർ കേസ് , രമേശ് ചെന്നിത്തല , ജസ്‌റ്റീസ് ശിവരാജൻ കമ്മിഷന്‍ , ബിജു രാധാകൃഷ്ണന്‍
കോഴിക്കോട്| jibin| Last Modified ശനി, 12 ഡിസം‌ബര്‍ 2015 (12:11 IST)
സോളാ‌ർ കേസിലെ സിഡി കണ്ടെടുക്കാനുള്ള ജസ്‌റ്റീസ് ശിവരാജൻ കമ്മിഷന്റെ യാത്രയെ വിമർശിച്ച് ആഭ്യന്തരമന്ത്രി രംഗത്ത്. ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയപ്പോള്‍ സുരക്ഷയൊരുക്കണമെന്ന് പൊലീസിനോട് പറഞ്ഞിരുന്നുല്ല. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിയായ ബിജു രക്ഷപ്പെട്ടിരുന്നുവെങ്കില്‍ കുറ്റം പൊലീസിന് മേല്‍ ആകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജു രാധാകൃഷ്ണന്‍ രക്ഷപെട്ടിരുന്നെങ്കിൽ ഉത്തരവാദിത്തം കമ്മിഷൻ ഏറ്റെടുക്കുമായിരുന്നോ. വിഷയത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു തരത്തിലുമുള്ള വീഴ്‌ച വന്നിട്ടില്ല. കോയമ്പത്തൂര്‍ യത്രയിലൂടെ ബിജുവിനു സുരക്ഷാ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പും അവഗണിക്കപ്പെടുകയായിരുന്നു.
കൊലക്കേസ് പ്രതിയെ മറ്റ് സംസ്ഥാനത്തേക്ക് കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നും കമ്മീഷന്‍ പാലിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

യാത്രയെ കുറിച്ച് പൊലീസിന അറിയിച്ചിട്ടില്ലെന്ന് ഡിജിപിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ഡിജിപി ഇടപെട്ട് രാത്രിയോടെ കോയമ്പത്തൂർ പൊലീസ് കമ്മിഷണറുമായി ചർച്ച ചെയ്താണു സുരക്ഷ ഉറപ്പാക്കിയത്. സോളാര്‍ കമ്മീഷന് പിന്നാലെ പോയ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂർ പൊലീസ് കമ്മിഷണറുമായി ഫോണിൽ സംസാരിച്ചു ആവശ്യമായ സുരക്ഷ ഒരുക്കുകയായിരുന്നുവെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :