സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 12 മെയ് 2022 (17:11 IST)
സോളാര്‍ കേസില്‍ ആരോപണ വിധേയയായ സ്ത്രീയെയും ഹൈബി ഈഡനെയും ചേര്‍ത്ത് ഡിവൈഎഫ്‌ഐ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. എന്നാല്‍, ഹൈബി ഈഡനും സാക്ഷികളും നല്‍കിയ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നും പരസ്പര ബന്ധമില്ലാത്തതാണെന്നും കണ്ടെത്തിയ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി കേസ് തള്ളുകയായിരുന്നു.