മുഖ്യമന്ത്രി സരിതയ്ക്ക് പണം നല്കിയെന്ന് ഫെനി ബാലകൃഷ്‌ണന്‍

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 19 ജൂണ്‍ 2015 (14:30 IST)
സോളാര്‍ കേസ് ഒത്തു തീര്‍പ്പാക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിതയ്ക്ക് പണം നല്കിയെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്റെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങളിലാണ് ഫെനി ഇക്കാര്യം വെളിപ്പെടുത്തുന്നത്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത ജയിലില്‍ ആയിരുന്ന സമയത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തമ്പാനൂര്‍ രവി വഴി പണം നല്കിയിരുന്നെന്നാണ് ഫെനിയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയെ കൂടാതെ, മന്ത്രിമാരായ അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ് എന്നിവരും കെ സി വേണുഗോപാല്‍ എം പി, എം പി അബ്ദുല്ലക്കുട്ടി എം എല്‍ എ എന്നിവരും സരിതക്ക് പണം നല്‍കിയിരുന്നെന്നും ഫെനി പറയുന്നുണ്ട്.

കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനും പണമിടപാടില്‍ ഇടനിലക്കാരന്‍ ആയിരുന്നു. മന്ത്രി അടൂര്‍ പ്രകാശ് മുപ്പതു ലക്ഷം രൂപ കൊടുത്തു. കോയമ്പത്തൂരില്‍ ഫാം ഹൗസും തിരുവനന്തപുരത്ത് ഒരു കോടിയില്‍ പരം രൂപ മുടക്കി വീടും സരിത സ്വന്തമാക്കിയിട്ടുണ്ട്.

സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും ടീം സോളാര്‍ കമ്പനിയുടെ മുന്‍ മാനേജര്‍ രാജശേഖരന്‍ നായരും വക്കീല്‍ ഗുമസ്തനായ രഘുവും തമ്മിലുള്ള സംഭാഷണമാണ് ചാനല്‍ പുറത്തുവിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :