സോ​ളാ​ർ കേ​സി​ൽ വീ​ണ്ടും നി​യ​മോ​പ​ദേ​ശം തേടാനുള്ള തീരുമാനത്തില്‍ മ​ന്ത്രി​സ​ഭ​യി​ൽ ഭി​ന്ന​ത; നീക്കം സ​ർ​ക്കാ​രി​നു ക്ഷീ​ണമെന്ന് ​നി​യ​മ​മ​ന്ത്രി - പി​ഴ​വു​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ഇ ച​ന്ദ്ര​ശേ​ഖ​ര​ൻ

സോ​ളാ​ർ കേ​സി​ൽ വീ​ണ്ടും നി​യ​മോ​പ​ദേ​ശം തേടാനുള്ള തീരുമാനത്തില്‍ മ​ന്ത്രി​സ​ഭ​യി​ൽ ഭി​ന്ന​ത

  Solar case , Solar , LDF , Saritha s nair , Ommen chandy , soalr case , സോ​ളാ​ർ ക​മ്മി​ഷ​ൻ , പിണറായി വിജയന്‍ , നിയമസഭ , മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം| jibin| Last Modified വ്യാഴം, 19 ഒക്‌ടോബര്‍ 2017 (21:13 IST)
എതിര്‍പ്പുകള്‍ അവഗണിച്ച് റി​പ്പോ​ർ​ട്ടി​ൽ വീ​ണ്ടും നി​യ​മോ​പ​ദേ​ശം തേ​ടാ​ൻ മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചതിനെതിരെ ​മന്ത്രി​സ​ഭ​യി​ൽ എതിര്‍പ്പെന്ന് റി​പ്പോ​ർ​ട്ട്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുമെന്ന മന്ത്രിസഭയുടെ തീരുമാനത്തിന് പിന്നാലെയാണ് മന്ത്രിസഭയില്‍ ഭിന്നസ്വരം ശക്തമായെന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നത്.

സോളാര്‍ കേസില്‍ വീ​ണ്ടും നി​യ​മോ​പ​ദേ​ശം തേ​ടാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​രി​നു ക്ഷീ​ണ​മാ​ണെ​ന്ന് നി​യ​മ​മ​ന്ത്രി എകെ ​ബാ​ല​ൻ വ്യക്തമാക്കിയപ്പോള്‍ ഇ​ത്ത​രം പി​ഴ​വു​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി ഇ ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ന്ത്രി മാ​ത്യു ടി തോ​മ​സ് റ​വ​ന്യൂ​മ​ന്ത്രി​യു​ടെ അ​ഭി​പ്രാ​യ​ത്തെ പി​ന്താ​ങ്ങുകയും ചെയ്‌തു.

മു​ൻ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് അ​രി​ജി​ത്ത് പ​സാ​യ​ത്തി​ൽ​നി​ന്നാ​ണ് സര്‍ക്കാര്‍ നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​ത്.


അതേസമയം, സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി നവംബര്‍ 9ന് പ്രത്യക നിയമ സഭായോഗം വിളിച്ചു ചേര്‍ക്കും. ആ യോഗത്തില്‍ റിപ്പോര്‍ട്ട് സഭയില്‍ വെക്കുമെന്നും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.


സോളാർ റിപ്പോർട്ടിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോർട്ട് ആറ് മാസത്തിനുള്ളിൽ നിയമസഭയുടെ മേശപ്പുറത്ത് വെക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :