സമൂഹമാധ്യമങ്ങൾ നിരീക്ഷണത്തിലാണെന്ന് ഡിജിപി, വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചാൽ കർശന നടപടി

അഭിറാം മനോഹർ| Last Updated: ബുധന്‍, 26 ഫെബ്രുവരി 2020 (08:58 IST)
സംസ്ഥാനത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നവ മാധ്യമങ്ങളിലൂടെ ഇത്തരത്തിൽ സന്ദേശങ്ങൾ തയ്യാറാക്കുകയോ,പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സമൂഹമാധ്യമങ്ങളിലൂടെ കൈമാറുന്ന സന്ദേശങ്ങൾ എല്ലാം തന്നെ പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. സംസ്ഥാനത്ത് ഏത് അടിയന്തിരമായ സാഹചര്യവും നേരിടാൻ വിവിധ ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിൽ പോലീസിനെ സജ്ജരാക്കി നിർത്തിയിട്ടുണ്ടെന്നുംഡിജിപി വിശദമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :