'പിണറായിയുടെ ശരീരം കാണുമ്പോൾ ഓർമ വരിക പൊത്തുള്ള മരത്തെയാണ്‘: ശോഭ സുരേന്ദ്രൻ

അപർണ| Last Modified തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (15:19 IST)
മുഖ്യമന്ത്രിയുടെ ശരീരം പോലുള്ള ഒന്നല്ല അമിത് ഷായുടേതെന്ന് ശോഭ സുരേന്ദ്രൻ. പിണറായിയുടെ ശരീരം കാണുമ്പോൾ തോന്നുന്നത് പൊത്തുള്ള മരത്തെയാണ്. പുറമെ കാണുമ്പോൾ കാതലുണ്ടെന്ന് തോന്നും, പക്ഷേ തച്ചന്മാർ കൊട്ടുമ്പോൾ ചില മരങ്ങളിൽ പൊത്താണെന്നും പറഞ്ഞു.

കേരളത്തിലെ മുഴുവൻ പോലീസിനെ വിന്യസിച്ചാലും ബിജെപി നേതാക്കൾ നേരിട്ടെത്തി ശബരിമലയിൽ പ്രക്ഷോഭം നയിക്കും. ഓല പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ടെന്നും ശോഭ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു. ഒരു യുവതിയെയും ശബരിമലയിൽ കയറ്റില്ലെന്നും അതിന് അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാല്‍ ഇടത് സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ലെന്നും അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ പറ‍ഞ്ഞത്. അതേസമയം, ബിജെപിയുടെ ദാക്ഷിണ്യത്തില്‍ വന്ന സര്‍ക്കാരല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അമിത് ഷായ്ക്ക് മറുപടി നല്‍കിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :