രാഷ്ട്രീയ പാർട്ടി ഉടനില്ല, നവംബറിൽ കേരള യാത്ര നടത്തും: വെള്ളാപ്പള്ളി നടേശൻ

 എസ്എൻഡിപി , വെള്ളാപ്പള്ളി നടേശൻ  , രാഷ്ട്രീയ പാർട്ടി
ആലപ്പുഴ| jibin| Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (16:02 IST)
എസ്എൻഡിപിയുടെ രാഷ്ട്രീയ പാർട്ടി രൂപീകരണം സംബന്ധിച്ച ഊഹോപോഹങ്ങള്‍ക്ക് വിരാമമായി. എസ്എൻഡിപിയുടെ രാഷ്ട്രീയ പാർട്ടി രൂപീകരണം ഉടനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ന് ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനം കൗൺസിലിന് വിട്ടു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാലുപേരൊഴിച്ച് ഭൂരിപക്ഷം പേരും രാഷ്ട്രീയ പാർട്ടി വേണമെന്ന നിലപാടിലായിരുന്നു. അതേ തുടര്‍ന്ന് രാഷ്ട്രീയ പാർട്ടി രൂപീകരണം ഉടന്‍ വേണ്ട എന്ന് തീരുമാനിച്ചത്. ഭൂരിപക്ഷസമുദായങ്ങളുമായി യോജിച്ച് പാർട്ടിയുണ്ടാക്കണമെന്നാണ് വോട്ടെടുപ്പ് ഫലം. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരരംഗത്ത് ഇടപെടാനും സമാനചിന്താഗതിക്കാരുമായി ഒന്നിച്ച് പോകനും യോഗം തീരുമാനിച്ചു. സമാനചിന്താഗതിക്കാരുമായി ചർച്ച ചെയ്തതിന് ശേഷമാകും രാഷ്ട്രീയപാർട്ടിയുടെ രൂപീകരണമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കുകയും ചെയ്‌തു.

ആശയപ്രചരണത്തിന് വേണ്ടി കാസർകോട് മുതൽ കന്യാകുമാരി വരെ രഥയാത്ര നടത്തും. നവംബർ 15 മുതൽ മുപ്പതുവരെയാകും യാത്ര.
രഥയാത്രയില്‍ ഈഴവർ മാത്രമല്ല നായാടി മുതൽ നമ്പൂതിരിവരെയുള്ളവരെ പങ്കെടുപ്പിക്കും.
ഇതിനോട് സഹകരിക്കുന്ന എല്ലാവരുമായി യോജിക്കും. സാമൂഹിക നീതി നടപ്പാക്കാൻ ഉള്ള ഒരു കൂട്ടായ്മയാണ് ഉദ്ദേശിക്കുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നാണ് വെളളാപ്പളളി നടേശന്‍ രാവിലെ പറഞ്ഞത്. പ്രവര്‍ത്തകരുടെ തീരുമാനമാണ് താന്‍ അംഗീകരീക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുന്ന കാര്യത്തില്‍ യോഗത്തില്‍ എന്ത് തീരുമാനമെടുത്താലും താന്‍ അത് അംഗീകരീക്കും.
എസ്എൻഡിപി യോഗത്തിന്റെ തീരുമാനം നടപ്പാക്കുന്ന ദാസൻ മാത്രമാണ് താനെന്നും. അന്തിമ തീരുമാനം ഇന്നത്തെ എസ്എൻഡിപി യോഗത്തിന്റെ ഭാരവാഹികളുടെ യോഗത്തിന് ശേഷമെന്നും വെള്ളാപ്പള്ളി ചേർത്തലയിൽ രാവിലെ പറഞ്ഞിരുന്നു.

എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാനും ആക്രമിക്കാനും പലരും പല കോണുകളില്‍ നിന്നുമായും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ഏത് നീക്കവും എസ്എന്‍ഡിപി ഒറ്റക്കെട്ടായി ചെറുക്കും. യോഗത്തെ തകര്‍ക്കാമെന്ന് ആരും ചിന്തിക്കേണ്ട. ആരെയും ഭയപ്പെടേണ്ട സാഹചര്യം ഒന്നും ഇല്ലെന്നും വെളളാപ്പളളി നടേശന്‍ പറയുകയും ചെയ്‌തിരുന്നു. ആരുടെ മുന്നിലും മുട്ടുകുത്താൻ തയാറാല്ല. ഞങ്ങൾ എന്തു ചെയ്യണം ചെയ്യണ്ട എന്നു തീരുമാനിക്കേണ്ടേത് ഞങ്ങളാണ്. കുറേ രാഷ്ട്രീയ തമ്പുരാക്കൻമാർ ഞങ്ങളെ അടിയാൻമാരെ പോലെയാണ് കാണുന്നത്. അതാണ് അപകടവും അവർക്ക് പറ്റിയ അപജയവും. വ്യക്തിപരമായി പലതും പറഞ്ഞിട്ടുണ്ടാകുമെന്നും അദ്ദേഹം പറയുകയും ചെയ്‌തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :