ആലപ്പുഴ|
jibin|
Last Modified ശനി, 10 ഒക്ടോബര്‍ 2015 (10:13 IST)
ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാന്ദയുടെ മരണം സംബന്ധിച്ച് തനിക്കെതിരായ ആരോപണം വ്യക്തിഹത്യയുടെ ഭാഗമായിട്ടുള്ളതാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇതുമായി ബന്ധപ്പെട്ട് ഏത് ഏതന്വേഷണത്തെയും നേരിടാന്‍ താന്‍ തയാറാണ്. ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം നടത്തട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സ്വാമി ശാശ്വതീകാനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസുണ്ടായിരുന്നു. എന്നാല്‍ മരണം സ്വാഭാവികമാണെന്ന് പൊലീസ് കണ്ടെത്തിയതാണ്. അദ്ദേഹത്തിന്റെ മരണം ജലസമാധിയായിരുന്നു. ശാശ്വതീകാനന്ദയുടെ മരണത്തിനൊപ്പം ടിപി ചന്ദ്രശേഖരന്റെ വധക്കേസും സിബിഐ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ബാര്‍ ഹോട്ടല്‍സ് ഓണേഴ്സ് വര്‍ക്കിംഗ് പ്രസിഡന്റുമായ ഡോ. ബിജു രമേശ് പ്രമുഖ വ്യക്തികളെ അപമാനിക്കുന്നയാളാണ്. സമീപ കാല ചരിത്രം നോക്കിയാല്‍ അത് മനസിലാകും. എസ്എന്‍ഡിപിയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ടിട്ടുള്ളതാണ് നിലവിലെ ആരോപണം. ബിജു രമേശ് പറയുന്ന പ്രവീണ്‍ വധക്കേസിലെ പ്രതിയും വാടകക്കൊലയാളിയുമായ പ്രിയനെ തനിക്ക് അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപിയുടെ കൌണ്‍സില്‍ തീരുമാനിച്ചാല്‍ ബിജു രമേശിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശനും വെള്ളാപ്പള്ളി നടേശനും മകന് തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്നാണു സ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് ബിജു രമേശ് വെള്ളിയാഴ്ച ആരോപിച്ചത്. പ്രിയനാണു സ്വാമിയെ കൊലപ്പെടുത്തിയത്. പ്രിയന് ജയിലില്‍ വെച്ചു പിന്നീട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കൊലപാതകത്തിന് തലേന്ന് ശാശ്വതികാനന്ദ സ്വാമിയെ തുഷാര്‍ മര്‍ദ്ദിച്ചിരുന്നു. ദുബായില്‍ വെച്ചായിരുന്നു സംഭവം നടന്നതെന്നും ബിജു പറഞ്ഞു. വഴക്കുണ്ടായ ദിവസം രാത്രിതന്നെ സ്വാമി ദുബായിയില്‍ നിന്നും ഡല്‍ഹിയിലേക്കു മടങ്ങി. പിറ്റേദിവസം തന്നെ ഡല്‍ഹിയില്‍നിന്ന് അദ്വൈതാശ്രമത്തില്‍ തിരികെ സ്വാമി തിരികെ എത്തിയെന്നും അദ്ദേഹം പറഞ്ഞു.
തുഷാന്‍ തന്നെ ആക്രമിച്ചെന്നും മര്‍ദ്ദിച്ചെന്നും ശാശ്വതികാനന്ദസ്വാമി സഹായിയായ വര്‍ക്കല സ്വദേശി ജോയ്സിനോട് പറയുകയും ചെയ്തിരുന്നു. സ്വാമി നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസമാണ് കൊലപാതകം നടന്നത്.
കൊലപാതകത്തിന് പിന്നാലെ വെള്ളാപ്പള്ളി നടേശന് ശാശ്വതികാനന്ദയുടെ മുട്ടടയിലെ താമസസ്ഥലത്തത്തെി. രേഖകളും മറ്റും കടത്താനായിരുന്നു ഇത്. വിലപ്പെട്ട രേഖകള്‍ കാറിന്റെ ഡിക്കിയിലേക്ക് മാറ്റുന്നതിന് സാക്ഷികളുണ്ടെന്നും ബിജു പറഞ്ഞിരുന്നു.