വെള്ളാപ്പള്ളി വർഗീയതയുടെ പ്രകടമായ രൂപമായി മാറിക്കഴിഞ്ഞു: പിണറായി

  വെള്ളാപ്പള്ളി നടേശന്‍ , എസ്എൻഡിപി , പിണറായി വിജയൻ , നൗഷാദ്
കോഴിക്കോട്| jibin| Last Modified തിങ്കള്‍, 30 നവം‌ബര്‍ 2015 (11:10 IST)
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വർഗീയതയുടെ പ്രകടമായ രൂപമായി മാറിക്കഴിഞ്ഞുവെന്നു സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. കോഴിക്കോട് മാൻഹോള്‍ അപകടത്തില്‍ മരിച്ച നൗഷാദിനെ സര്‍ക്കാര്‍ സഹായിച്ച നടപടിയെ വിമര്‍ശിച്ച വെള്ളാപ്പള്ളിയുടേത് വർഗീയതയുടെ സ്വരമാണ്. അദ്ദേഹത്തിന്റെ ഇത്തരം ജൽപനങ്ങളെ കേരളത്തിലെ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

നൗഷാദ് മുസ്ലീമായതിനാലാണ് അദ്ദേഹത്തിന്റെ ഭാര്യയ്‌ക്ക് ജോലിയും സാമ്പത്തികസഹായവും നല്‍കുന്നതെന്ന വെള്ളാപ്പള്ളിയുടെ പ്രസ്‌താവന വർഗീയ വികാരം ഇളക്കി വിടുന്ന തരത്തിലുള്ളതാണ്. ന്യൂനപക്ഷങ്ങൾക്കു നേരെ നടത്തുന്ന ഇത്തരം പ്രസ്‌താവനകള്‍ കേരളത്തിലെ ജനങ്ങൾ പുച്ഛിച്ചു തള്ളും. വെള്ളാപ്പള്ളിയുടെ ഈ ജൽപനങ്ങൾ കേരളത്തിലെ മതനിരപേക്ഷ സമൂഹവും ശ്രീനാരായണീയരും തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :