എസ്‌എന്‍ഡിപി ബിജെപിയില്‍ ചേരില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കോട്ടയം| JOYS JOY| Last Modified ശനി, 8 ഓഗസ്റ്റ് 2015 (13:50 IST)
ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണ്ടതില്‍ രാഷ്‌ട്രീയമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എസ് എന്‍ ഡി പി, ബി ജെ പിയില്‍ ചേരുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

അമിത് ഷായെ കാണാന്‍ പോയത് ആര്‍ ശങ്കറിന്റെ അനാച്‌ഛാദന ചടങ്ങില്‍ ക്ഷണിക്കാനാണ് പോയത്. എസ് എന്‍ ഡി പി, ബി
ജെ പിയില്‍ ചേരുന്നുവെന്നത് തെറ്റിദ്ധാരണയാണെന്നും
തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ഡല്‍ഹിയില്‍ വെച്ച് എസ് എന്‍ ഡി പി നേതാവായ വെള്ളാപ്പള്ളി നടേശനും മകനായ തുഷാര്‍ വെള്ളാപ്പള്ളിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായെ കണ്ടിരുന്നു. ഇതാണ് എസ് എന്‍ ഡി പി, ബി ജെ പിയിലേക്ക് പോകുകയാണെന്ന ആരോപണങ്ങള്‍ ബലം നല്കിയത്. ഇത് നിഷേധിച്ചാണ് തുഷാര്‍ വെള്ളാപ്പള്ളി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :