ഞാനാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍; ബിഡിജെഎസ് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല, അഞ്ച് ശതമാനം സീറ്റുകളില്‍ മത്സരിക്കും- വെള്ളാപ്പള്ളിയെ തള്ളി തുഷാര്‍ രംഗത്ത്

എസ്എൻഡിപി , വെള്ളാപ്പള്ളി നടേശന്‍ ,  ബിഡിജെഎസ് , വെള്ളാപ്പള്ളി നടേശന്‍ , തുഷാര്‍ വെള്ളാപ്പള്ളി
ആലപ്പുഴ| jibin| Last Modified വ്യാഴം, 18 ഫെബ്രുവരി 2016 (11:38 IST)
ഇടത്- വലതു മുന്നണികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്‌താവനയെ തള്ളി തുഷാർ വെള്ളാപ്പള്ളി രംഗത്ത്. എസ്എൻഡിപി ജനറൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തെ പലരും കാണുകയും സംസാരിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിയുടെ ഭാഗമായുള്ള ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ബിജെപിയുമായി ചില കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട് എന്നതൊഴിച്ചാൽ മറ്റാരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ ചെയർമാനായി താൻ വന്നതിന് ശേഷം ആരുമായും ബിഡിജെഎസ് ഇങ്ങനെയൊരു ചർച്ച നടത്തിയിട്ടില്ല. ഇപ്പോഴും താന്‍ തന്നെയാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍. പാര്‍ട്ടി കാര്യങ്ങളില്‍ വെള്ളാപ്പള്ളിയോ മറ്റുള്ളവരോ ഇടപെടാറില്ല. ഒരു മുന്നണിയുടെയും ഭാഗമാകാമെന്ന ഉറപ്പും നൽകിയിട്ടില്ല. പാർട്ടി ഉണ്ടാക്കിയതിലൂടെ സംഘടന വളർത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് ശതമാനം സീറ്റുകളിലെങ്കിലും ബിഡിജെഎസ് മത്സരിക്കും. മൊത്തം സീറ്റിന്‍റെ അഞ്ച് ശതമാനം സീറ്റിൽ മത്സരിച്ചാലേ ഇലക്ഷൻ കമ്മീഷൻ ചിഹ്നം അനുവദിച്ച് തരികയുള്ളൂ എന്നതിനാലാണിത്. ആദര്‍ശം വിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബിഡിജെഎസ് തയാറല്ലെന്നും തുഷാർ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :