ഹെൽമെറ്റിനുള്ളിൽ വിഷപ്പാമ്പ് ഉള്ളത് അറിയാതെ അധ്യാപകൻ സഞ്ചരിച്ച് 11 കിലോമീറ്റർ

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 6 ഫെബ്രുവരി 2020 (18:23 IST)
കൊച്ചി: ഹെലിമെറ്റിനുള്ളിൽ വിഷപ്പാമ്പ് ഉള്ളത് അറിയാത്ത് 11 കിലോമീറ്ററോളം ബൈക്കിൽ സഞ്ചരിച്ച് അധ്യാപകൻ. ഉദയം‌പേരൂർ കണ്ടനാണ് സെന്റ് മേരീസ് ഹൈസ്കൂളിലെ സംസ്‌കൃത അധ്യാപകന്റെ ഹെൽമെറ്റിൽനിന്നുമാണ് വിഷപ്പാമ്പിനെ കണ്ടെത്തിയത്.

വീട്ടിൽനിന്നും കണ്ടനാട് എത്തിയ ശേഷം. അവിടെ നിന്നും അധ്യാപകൻ തൃപ്പൂണിത്തുറയിലെ ആർഎൽവി സ്കൂളിലേയ്ക്ക് പോവുകയായിരുന്നു. സ്കൂളിൽ എത്തിയതോടെയാണ് ഹെൽമെറ്റിനുള്ളിൽ പാമ്പിന്റെ വാൽ കണ്ടത്. തുടർന്ന് ഹെൽമെറ്റിലെ സ്പോഞ്ചിൽനിന്നും പാമ്പിനെ പുറത്തെടുത്തു. ഞെരിഞ്ഞമർന്ന് ചത്ത നിലയിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഹെൽമെറ്റ് അടക്കം അധ്യാപകൻ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :