ശുചിമുറിയില്‍ പുകവലിച്ചു; വന്ദേഭാരത് ട്രെയിന്‍ നിര്‍ത്തിയിട്ടു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (12:20 IST)
വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ പുകവലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ വീണ്ടും നിന്നു. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെ കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലാണ് സംഭവം. യാത്രക്കാരന്‍ പുകവലിച്ചതോടെ ട്രെയിനിലെ ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുകയും ട്രെയിന്‍ നില്‍ക്കുകയും ആയിരുന്നു.തിക്കോടിക്ക് അടുത്തായിരുന്നു ട്രെയിന്‍ നിന്നത്.


തുടര്‍ന്ന് മെക്കാനിക്ക് വിഭാഗത്തിലെ ജീവനക്കാര്‍ എത്തുകയും എഫ്.ഡി.എസ്. സംവിധാനത്തിലെ പാനല്‍ മാറ്റുകയും ചെയ്തതോടെയാണ് വീണ്ടും യാത്ര തുടര്‍ന്നത്. 15 ഓളം മിനിറ്റ് വൈകിയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയത്.

വടകരയില്‍ വച്ച് ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രക്കാരന്‍ ശുചിമുറിയില്‍ കയറി തന്നെ പുകവലിക്കുകയും മദ്യപിക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. ആര്‍പിഎഫിന് മെക്കാനിക്കല്‍ വിഭാഗം സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കഴിഞ്ഞമാസം തിരൂര്‍ പട്ടാമ്പി പള്ളിപ്പുറം എന്നിവിടങ്ങളിലും യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് വന്ദേ ഭാരത് ട്രെയിന്‍ നിന്നിരുന്നു. ഇവരില്‍നിന്ന് പിഴയിടാക്കി.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :