സ്‌മിത കൊലക്കേസ്: കൂട്ടുപ്രതിയായ ദേവയാനിയെ അറസ്റ്റു ചെയ്തു

ദുബായ്| JOYS OY| Last Modified വ്യാഴം, 18 ജൂണ്‍ 2015 (14:02 IST)
ദുബായിലെ പ്രമാദമായ സ്മിത കൊലക്കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന ദേവയാനിയെ അറസ്റ്റ് ചെയ്തു. കുവൈറ്റില്‍ നിന്ന് നാട്ടിലെത്തിയപ്പോഴാണ് ദേവയാനിയെ അറസ്റ്റ് ചെയ്തത്. പത്തു വര്‍ഷം മുമ്പാണ് സ്മിത കൊല്ലപ്പെട്ടത്.

ദുബായില്‍ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്ന സമയത്താണ് സ്മിത കൊല്ലപ്പെട്ടത്. സ്മിതയുടെ മരണത്തെ തുടര്‍ന്ന് ഭര്‍ത്താവ് സാബു ആന്റണിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിനൊപ്പം ദുബായിലെത്തി മൂന്നാം ദിവസം സ്മിതയെ കാണാതായിരുന്നു.

സ്മിതയെ കൊലപ്പെടുത്താന്‍ സാബു ആന്റണിയെ സഹായിച്ചു എന്നതാണ് ദേവയാനിക്കെതിരായ കുറ്റം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :