ശിവന്‍‍കുട്ടി വീല്‍ചെയറില്‍ പര്യടനം തുടങ്ങി

ശിവന്‍‍കുട്ടി വീല്‍ചെയറില്‍ പര്യടനം തുടങ്ങി

തിരുവനന്തപുരം| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2016 (13:49 IST)
നേമം മണ്ഡലത്തിലെ സി പി എം സ്ഥാനാര്‍ത്ഥി വി ശിവന്‍ കുട്ടി വീല്‍ചെയറില്‍ പര്യടനം തുടങ്ങി. കാലിനു പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ശിവന്‍ കുട്ടിയോട് കുറച്ചു ദിവസം കൂടി നടക്കാന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ വീല്‍ ചെയറില്‍ വോട്ടര്‍മാരെ കാണാനായി ശിവന്‍ കുട്ടി തയ്യാറെടുക്കുന്നത്.

തിങ്കളാഴ്ച തിരുമലയില്‍ തുടക്കം കുറിക്കുന്ന പര്യടനം പിന്നീട് തൃക്കണ്ണാപുരം, പൂജപ്പുര, മുടവന്‍മുകള്‍, കരമന, കല്‍പ്പാളയം ജംഗ്ഷന്‍, വെള്ളായണി, കാരയ്ക്കാമണ്ഡപം എന്നീ സ്ഥലങ്ങളില്‍ നടത്തും. വൈകിട്ട് പാപ്പനംകോട് ജംഗ്ഷന്‍, കരുമം, നീറമണ്‍കര എന്നിവിടങ്ങളില്‍ അവസാനിപ്പിക്കും.

ചൊവ്വാഴ്ച രാവിലെ ആറ്റുകാലില്‍ തുടങ്ങി കളിപ്പാങ്കുളം, കമലേശ്വരം, അമ്പലത്തറ, എസ് എം ലോക്ക്, പുത്തന്‍പള്ളി, വെള്ളാര്‍, പാച്ചാല്ലൂര്‍, വണ്ടിത്തടം കാലടി, തളിയല്‍, നെടുങ്കാട് എന്നിവിടങ്ങളിലും വീല്‍ ചെയറില്‍ ശിവന്‍കുട്ടി പര്യടനം നടത്തും.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :