മന്ത്രിമാരായിപ്പോയി എന്നുവെച്ച് കുടുംബാംഗങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ പാടില്ലേ: ശിവൻകുട്ടി

അഭിറാം മനോഹർ| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2022 (15:42 IST)
മന്ത്രിമാരായിപ്പോയി എന്ന് വെച്ച് കുടുംബാംഗങ്ങൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലെന്നുള്ള നിലപാടൊന്നും സ്വീകരിക്കാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ വിദേശസന്ദർശനത്തിൽ കുടുംബാംഗങ്ങളെയും കൊണ്ടുപോയത് സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബാംഗങ്ങളുമായി പോകുന്നതിൽ തെറ്റൊന്നുമില്ല. അവർ സ്വന്തം കാശുമുടക്കി പോയതാണ്. സ്വന്തം ഭാര്യമാരെ തന്നെയാണ് അദ്ദേഹം കൊണ്ടുപോയിട്ടുള്ളതെന്നും മറ്റാരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :