മദനിയുടെ യാത്രമുടക്കിയത് ആര്, കർണാടക പോലീസ് എന്തു കൊണ്ട് മുൻകൂട്ടി അനുവാദം വാങ്ങിയില്ല? : സിന്ധു ജോയ്

മദനിയുടെ യാത്ര മുടക്കിയതിനെതിരെ വിമർശനവുമായി സിന്ധു ജോയി രംഗത്ത്. മദനി ജയിൽ ചാടി അല്ല വന്നതെന്ന് സിന്ധു തന്റെ ഫേസ്ബുക്കിൽ കുറിച്ചു. മദനിയുടെ യാത്ര മുടക്കിയത് തികഞ്ഞ മനുഷ്യാവകാശ ലംഘനവും പ്രതിഷേധാർഹവും തന്നെ എന്നും സിന്ധു പറയുന്നു.

aparna shaji| Last Modified ചൊവ്വ, 5 ജൂലൈ 2016 (14:42 IST)
മദനിയുടെ യാത്ര മുടക്കിയതിനെതിരെ വിമർശനവുമായി സിന്ധു ജോയി രംഗത്ത്. മദനി ജയിൽ ചാടി അല്ല വന്നതെന്ന് സിന്ധു തന്റെ ഫേസ്ബുക്കിൽ കുറിച്ചു. മദനിയുടെ യാത്ര മുടക്കിയത് തികഞ്ഞ മനുഷ്യാവകാശ ലംഘനവും പ്രതിഷേധാർഹവും തന്നെ എന്നും സിന്ധു പറയുന്നു.

പോലീസ് കാവലുള്ളതിനാല്‍ മദനിയെ വിമാനത്തില്‍ കയറ്റാതിരിക്കുകയായിരുന്നു. മദനിയുടെ യാത്രയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ഇന്‍ഡിഗോ വിമാന അധികൃതര്‍ നല്‍കുന്ന വിവരം. വിമാനയാത്ര അനുവദിക്കാത്ത ഇന്‍ഡിഗോ നടപടിക്കെതിരെ പിഡിപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

സിന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സുഖമില്ലാത്ത ഉമ്മയെ കാണാൻ നാട്ടിലേക്കു തിരിച്ച അബ്ദുൽ നാസ്സർ മദനിയുടെ യാത്രമുടക്കിയത് ആര്? മദനി ജയിൽ ചാടി അല്ല നിങ്ങടെ ഇൻഡിഗോ വിമാനത്തിൽ കയറാൻ വന്നത്,കോടതി ഉത്തരവ് മേടിച്ചു കൊണ്ടു ആണ് .സിവിൽ ഏവിയേഷന്റെ അനുവാദം വാങ്ങി ആണോ അദ്ദേഹം മുൻപുംകേരളത്തിലോട്ടു വിമാനത്തിൽ വന്നത്? എങ്കിൽ കർണാടക പോലീസ് എന്തു കൊണ്ട് മുൻകൂട്ടി അനുവാദം വാങ്ങിയില്ല ?മദനിയുടെ യാത്ര മുടക്കിയത് തികഞ്ഞ മനുഷ്യാവകാശ ലംഘനവും പ്രതിഷേധാർഹവും തന്നെ.

അനുബന്ധ വാര്‍ത്തകള്‍

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :