അഭിറാം മനോഹർ|
Last Modified ഞായര്‍, 3 ഏപ്രില്‍ 2022 (10:57 IST)
കെ റെയിൽ സാമൂഹികാഘാത പഠനം പൂർത്തിയാക്കാൻ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ഏജൻസിയുടെ കത്ത്. സര്‍വേ നിശ്ചിത സമയ പരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്നാണ് കേരളാ വൊളന്ററി ഹെല്‍ത്ത് സര്‍വീസ് കത്തില്‍ വ്യക്തമാക്കുന്നത്...
തിരുവനന്തപുരം, കൊല്ലം, കാസര്‍കോഡ്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലാണ് കേരളാ വൊളന്ററി ഹെല്‍ത്ത് സര്‍വീസ് സാമൂഹികാഘാത പഠനം നടത്തുന്നത്. ഇതിൽ തിരുവനന്തപുരം, കാസര്‍കോഡ്, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ ആദ്യം തന്നെ സര്‍വേ പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കാരണം ഇത് സാധ്യമായിരുന്നില്ല.
അതേസമയം കടുത്ത പ്രതിഷേധം കണക്കിലെടുത്ത് മൂന്ന് ജില്ലകളിലെ കെ-റെയില്‍ സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പഠനമാണ് നിർത്തിവെച്ചത്.രാജഗിരി കോളേജ് ഓഫ് സയൻസ് ആണ് ഈ ജില്ലകളിൽ പഠനം നടത്തിയിരുന്നത്.