ആൺകുട്ടികളെയും പെൺകുട്ടികളെയും സ്കൂളിൽ ഒരുമിച്ച് ഇരുത്തുന്നത് പരിഗണിക്കണം: പാഠ്യപദ്ധതി പരിഷ്കരണസമിതിയുടെ കരട് നിർദേശം

പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരണസമിതിയുടെ ചർച്ചയ്ക്കായുള്ള കരട് റിപ്പോർട്ടിലാണ് പുതിയ നിർദേശം.

അഭിറാം മനോഹർ| Last Modified ബുധന്‍, 27 ജൂലൈ 2022 (16:58 IST)
ലിംഗവ്യത്യാസമില്ലാതെ ആൺകുട്ടികളെയും പെൺകുട്ടികളെയും സ്കൂളിൽ ഒരുമിച്ച് ഇരുത്തുന്നത് പരിഗണിക്കണമെന്ന് കരട് നിർദേശം. പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരണസമിതിയുടെ ചർച്ചയ്ക്കായുള്ള കരട് റിപ്പോർട്ടിലാണ് പുതിയ നിർദേശം.

എസ്ഇആര്‍ടി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിലാണ് കുട്ടികളെ ലിംഗ വ്യത്യാസമില്ലാതെ ഒരു ബെഞ്ചിലിരുത്താനുള്ള നിർദേശമുള്ളത്. കരട് റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരണസമിതി യോഗം ചേർന്നിരുന്നു. കരട് റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ശേഷമാണ് അന്തിമ റിപ്പോർട്ട് സർക്കാരിന് നൽകുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :