കൈക്കൂലി: മുനിസിപ്പല്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ കൈയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ അറസ്റ്റിലായി

ഷൊര്‍ണ്ണൂര്, പൊലീസ്, അറസ്റ്റ് shoranur, police, arrest
ഷൊര്‍ണ്ണൂര്| Last Modified ശനി, 30 ഏപ്രില്‍ 2016 (11:33 IST)
റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ കൈയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ അറസ്റ്റിലായി. പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് പണിയുന്ന ടൂറിസ്റ്റ് ബസ് വെയിറ്റിംഗ് ഷെഡിന്‍റെ അനുമതി പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് എഞ്ചിനീയര്‍ കൈക്കൂലി ആവശ്യപ്പെട്ട് വലയിലായത്.

ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ ജി.മധുസൂധനന്‍ നായര്‍ എന്ന 51 കാരനെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി പി.എം.സുകുമാരന്‍റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഷൊര്‍ണൂര്‍ ആറാണിയിലെ ചെറുതുരുത്തി സ്വദേശിയും റിട്ടയേഡ് വിജിലന്‍സ്
ഡി.വൈ.എസ്.പിയുടെ ഭാര്യ കെ.ടി.പ്രസന്നയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

ഇതിനുള്ള അനുമതി പത്രം ഒപ്പിടാനായി 5000 രൂപയാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിജിലന്‍സ് ഒരുക്കിയ കെണിയില്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ കുടുങ്ങുകയായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :