യുഡിഎഫും ബിജെപിയും തമ്മിൽ അഡ്‌ജസ്‌റ്റുമെന്റുകൾ നടന്നുവെന്ന് ശിവൻകുട്ടി

Last Modified ചൊവ്വ, 30 ജൂണ്‍ 2015 (08:57 IST)
യുഡിഎഫും ബിജെപിയും തമ്മിൽ അരുവിക്കരയിൽ ചില അഡ്‌ജസ്‌റ്റുമെന്റുകൾ നടന്നതായി ശേഷം വിവരം ലഭിച്ചെന്നു വി ശിവൻകുട്ടി എംഎൽഎ. ഭരണയന്ത്രം മുഴുവൻ കഴിഞ്ഞ ഒരു മാസമായി അരുവിക്കരയിലായിരുന്നു. ഓരോ വോട്ടും സ്വാധീനിക്കുന്നതിന് വൻതുകയാണ് ചിലവഴിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രിമാർ നേരിട്ട് പണം കൊടുക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്. ഇത്രമാത്രം ചട്ടങ്ങൾ ലംഘിച്ച മറ്റൊരു തിരഞ്ഞെടുപ്പ് രാജ്യത്തൊരിടത്തും ഇതിനു മുൻപ് നടന്നിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :