തിരുവനന്തപുരം|
VISHNU N L|
Last Modified ശനി, 21 മാര്‍ച്ച് 2015 (16:23 IST)
നിയമസഭയ്ക്കുള്ളില്‍ അപമാനിച്ചെന്ന ഇഎസ് ബിജിമോള്‍ എംഎല്‍എയുടെ പരാതിയില്‍ മന്ത്രി ഷിബു ബേബി ജോണിനെതിരെ കേസെടുക്കാമെന്ന് ഗവ. പ്ളീഡറുടെ നിയമോപദേശം.പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ പൊലീസിന്റെ മുന്പില്‍ മറ്റു വഴികളൊന്നുമില്ല. കേസെടുത്തശേഷം സ്പീക്കറുമായി കൂടിയാലോചിച്ച് അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്നും നിയമോപദേശം നല്‍കി. പരാതിയില്‍ നടപടി എടുക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ആറുമാസം വരെ തടവു ശിക്ഷ ലഭിക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു.
മന്ത്രിക്കെതിരെ ഇന്ത്യന്‍ ശിക്ഷനിയമം 354-)ം
വകുപ്പു പ്രകാരം കേസെടുക്കണമെന്നാണ് ബിജിമോള്‍ ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യത്തിനു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം എന്നീ ഗുരുതരമായ കേസുകളാണ് ഈ വകുപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തേണ്ടതായി വരുമെന്നാണ് സൂചന.
ഒരു സമരത്തിന്റെ ഭാഗമായി മന്ത്രി തന്നെ കായികമായി തടയുകയാണെന്നാണ് കരുതിയത്. എന്നാല്‍ ലൈംഗിക ഉദ്ദേശത്തോടെയാണ് തടഞ്ഞതെന്ന് അബുവിന്റെ പ്രസ്താവനയിലൂടെ വ്യക്തമായതായി ബിജിമോള്‍ പറയുന്നു. സഭയ്ക്കുള്ളില്‍ വച്ച് തടഞ്ഞത് ബിജിമോള്‍ ആസ്വദിച്ചെന്ന് ഷിബു പറഞ്ഞതായി ഇന്നലെ കെസി അബു വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജിമോള്‍ ഡിജിപിക്ക് പരാതി നല്‍കിയത്.
അതേസമയം ആക്ഷേപകരമായ പരാമര്‍ശത്തിന് എംഎ വാഹിദിനെതിരെയും കെസി. അബുവിനെതിരെയും കേസെടുക്കാന്‍ സാധിക്കുമെന്നും ഗവ. പ്ലീഡര്‍ നല്‍കിയ നിയമോപദേശത്തില്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ അവശ്യം ശക്തമാവുകയും ചെയ്യും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.