ഞാനും അയാളുടെ മകനല്ലേ... എന്നെ മാത്രം തഴഞ്ഞതെന്തിന്? കൊന്നു തള്ളിയതിൽ കുറ്റബോധമില്ലെന്ന് ഷെറിൻ; മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് ഡോക്ടർമാരായ മക്കൾ

മനുഷ്യ മനസ്സാക്ഷികളെ നടുക്കിയ ചെങ്ങന്നൂർ കൊലപാതകത്തിലെ ഷെറിൻ എന്ന കൊലയാളി ജന്മം കൊണ്ടത് പണത്തിന്റെ അധിക ധാരാളിത്തത്തിൽ നിന്നുമാണ്. സ്വന്തം പിതാവിനെ കൊല്ലാൻ തന്നെ പ്രേരിപ്പിച്ചത് നിരന്തരമായ അവഗണനയായിരുന്നുവെന്ന് ഷെറിൻ പറയുമ്പോൾ ആ കണ്ണുകളിൽ കണ്ണുനീരോ

ചെങ്ങന്നൂർ| aparna shaji| Last Modified ബുധന്‍, 1 ജൂണ്‍ 2016 (14:53 IST)
മനുഷ്യ മനസ്സാക്ഷികളെ നടുക്കിയ ചെങ്ങന്നൂർ കൊലപാതകത്തിലെ എന്ന കൊലയാളി ജന്മം കൊണ്ടത് പണത്തിന്റെ അധിക ധാരാളിത്തത്തിൽ നിന്നുമാണ്. സ്വന്തം പിതാവിനെ കൊല്ലാൻ തന്നെ പ്രേരിപ്പിച്ചത് നിരന്തരമായ അവഗണനയായിരുന്നുവെന്ന് ഷെറിൻ പറയുമ്പോൾ ആ കണ്ണുകളിൽ കണ്ണുനീരോ കുറ്റബോധമോ ഉണ്ടായിരുന്നില്ല.

ഞാനും അയാളുടെ മകനല്ലേ..എന്നിട്ടും എന്നെ എന്തുകൊണ്ടാണ് അംഗീകരിക്കാതിരുന്നത്. മറ്റുള്ളവരുടെ മുന്നിൽ ഒന്നിനും കൊള്ളാത്തവനായി അയാൾ എന്നെ ചിത്രീകരിച്ചു. മുതിർന്നപ്പോൾ പോലും എന്നെ തല്ലുമായിരുന്നു. സ്വന്തം വീട്ടിൽ അന്യനായി നിൽക്കുമ്പോഴുള്ള അവസ്ഥ. മനം മടുത്തിട്ടാണ് ഞാൻ കൊലപ്പെടുത്തിയത് എന്ന് ഷെറിൻ പൊലീസിനോട് പറയുമ്പോൾ
നിർവികാരമായിരുന്നു മുഖത്തെ ഭാവം.

ജോയി വി ജോണിന്റെ മൃതദേഹം തിരിച്ചറിഞ്ഞത് മക്കളായ ഡോ. ഷെറിലും ഡോ.ഷേർലിയുമാണ്. പോസ്റ്റ്മോർട്ടത്തിന് മുൻപായി ഇവർ മൃതദേഹത്തിന്റെ ഭാഗങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ചെറുപ്പം മുതലേ ഷെറിനെ ജോയി അകറ്റി നിർത്തിയിരുന്നു. പിതാവിന്റെ സ്നേഹ ലാളനയോടെ മറ്റ് രണ്ട് മക്കളും വളർന്ന് ഡോക്ടർമാരായി. സഹോദരങ്ങളുടെ മുന്നിലും ഷെറിനെ പിതാവ് കുറ്റപ്പെടുത്തുമായിരുന്നു. അതും പിതാവിനോടുള്ള അടങ്ങാത്ത പകയ്ക്ക് കാരണമായി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :