തിരുവനന്തപുരം|
Last Modified ചൊവ്വ, 16 ഏപ്രില്‍ 2019 (16:42 IST)
തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ സംഭവത്തിൽ അന്വേഷണം വേണമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ.
തുലാഭാരത്തട്ട് പൊട്ടിവീഴുന്നത് താൻ ആദ്യമായാണ് കേൾക്കുന്നത്. കാര്യങ്ങൾ എല്ലാം അറിയുന്നത് നല്ലതാണ്. എൺപത്താറുകാരിയായ തന്റെ അമ്മയ്ക്കും ഇതേ അഭിപ്രായമാണെന്നും തരൂർ വ്യക്തമാക്കി.
തരൂരിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ഇന്നു ഡിസ്ചാർജ് ചെയ്തു. ഗാന്ധാരിയമ്മന്‍ കോവിലില്‍ വച്ച് വിഷുദിവസം രാവിലെ ത്രാസ് പൊട്ടി വീണ് തരൂരിന് പരുക്കേറ്റത്.
തരൂരിനു പരുക്കേറ്റ സംഭവത്തിൽ പൊലീസ് ക്ഷേത്ര ജീവനക്കാരുടെ മൊഴി എടുത്തു. ത്രാസ് പൊട്ടി വീണതിൽ അട്ടിമറിയോ ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം പൊലീസിനു നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.