രേണുക വേണു|
Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (15:08 IST)
കെ റെയില്‍ പദ്ധതിക്കെതിരായ യുഡിഎഫ് എംപിമാരുടെ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. നേരത്തെ മുതല്‍ കെ റെയിലിന് അനുകൂല നിലപാടാണ് ശശി തരൂര്‍ സ്വീകരിക്കുന്നത്. തരൂരിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ മുറുമുറുപ്പുണ്ട്.
സില്‍വര്‍ ലൈന്‍ പദ്ധതി തടയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതില്‍ നിന്നാണ് ശശി തരൂര്‍ വിട്ടുനിന്നത്.