ശശി തരൂരിനെ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 നവം‌ബര്‍ 2023 (08:21 IST)
ശശി തരൂരിനെ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റി. തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ സാഹചര്യത്തിലാണ് തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ചെയര്‍മാന്‍ ആയിരുന്നു തരൂര്‍. പുതിയ ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തിയാണ്. പാര്‍ട്ടിയുടെ ഡാറ്റ അനലിറ്റിക് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ആയിരുന്നു ഇദ്ദേഹം.

2017 ലാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് സ്ഥാപിതമായത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് താല്പര്യമുള്ള പ്രൊഫഷണലുകള്‍ക്ക് അവസരം കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ആരംഭിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :