88 വയസ്സായ ടെക്‌നോക്രാറ്റിലൂടെ കേരളത്തിന് എന്ത് ഭാവി ഉണ്ടാകാൻ? ഇ ശ്രീധരനെതിരെ ശശി തരൂർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 29 മാര്‍ച്ച് 2021 (17:24 IST)
ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് എംപി. 88 വയസ്സായ ഒരു ടെക്‌‌നോക്രാറ്റിന് പാലക്കാടിന്റെയും കേരളത്തിന്റെയും ഭാവിക്കായി എന്ത് ചെയ്യാൻ സാധിക്കുമെന്നും തരൂർ ചോദിച്ചു.

പ്രായകൂടുതൽ മണ്ഡലത്തിലെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിന് തെളിവാണ് നേമം. 86 വയസ്സായ ഒ രാജഗോപാലായിരുന്നു കഴിഞ്ഞ തവണ അവിടെ സ്ഥാനാർത്ഥി. നിയമസഭയിൽ അദ്ദേഹത്തിന്റെ ശബ്ദം കേട്ടോ, വികസന പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തോ? 51 വയസ്സിൽ രാഷ്ട്രീയത്തിൽ എത്തിയപ്പോൾ തന്നെ വൈകിപ്പോയെന്ന് തനിക്ക് തോന്നിയെന്നും തരൂർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :