ശാന്തിഗിരിയില്‍ പൂര്‍ണകുംഭമേള നാളെ

Shanthigiri
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (11:49 IST)
Shanthigiri
നവപൂജിതം ആഘോഷങ്ങളുടെ സമര്‍പ്പണമായി നാളെ ശാന്തിഗിരി ആശ്രമത്തില്‍ പൂര്‍ണകുംഭമേള നടക്കും. ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ആത്മീയ അവസ്ഥാ പൂര്‍ത്തീകരണം നടന്ന 1973 കന്നി 4 നെ അനുസ്മരിച്ചുകൊണ്ടുള്ള ചടങ്ങാണ് പൂര്‍ണകുംഭമേള. താമരപര്‍ണ്ണശാലയില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരതനം ജ്ഞാന തപസ്വിയും ചേര്‍ന്ന് ആശ്രമകുംഭം നിറച്ചതോടെ ഇത്തവണത്തെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് തുടക്കമായി.

നാളെ രാവിലെ 5 ന് ആരാധനയും സന്യാസിസംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയും നടക്കും. 6 ന് ധ്വജം ഉയര്‍ത്തും. 7 മണി മുതല്‍ പുഷ്പസമര്‍പ്പണവും 11 ന് ഗുരുദര്‍ശനവും
ഉണ്ടാകും.
വൈകുന്നേരം നാലിന്
കുംഭഘോഷയാത്ര. തുടര്‍ന്ന് സത്സംഗം. രാത്രി 9 ന് വിശ്വസംസ്‌കൃതി കലാരംഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍.

സമാനതകളില്ലാത്ത ഒരാഘോഷമാണ് ശാന്തിഗിരിയിലെ കുംഭമേള. ഭക്തിനിര്‍ഭരവും വ്രതനിഷ്ഠവുമായ ആചരണം പുണ്യവും കര്‍മ്മപ്രാപ്തിയും നല്‍കുമെന്നാണ് വിശ്വാസം.
ശുഭ്രവസ്ത്രധാരികളായി വ്രതനിഷ്ഠയോടെ എത്തുന്ന ആയിരകണക്കിന് ഗുരുഭക്തര്‍ വെളളിയാഴ്ച
വൈകിട്ട് നടക്കുന്ന കുംഭഘോഷയാത്രയില്‍ പങ്കെടുക്കും. മണ്‍കുടങ്ങളില്‍
ഔഷധങ്ങളും
സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ തീര്‍ത്ഥം നിറച്ച്, പീതവസ്ത്രം കൊണ്ട് പൊതിഞ്ഞ് നാളീകേരവും
മാവിലയും വെച്ച് പുഷ്പങ്ങളാല്‍ അലങ്കരിച്ചാണ് കുംഭങ്ങള്‍ തയ്യാറാക്കുന്നത്. ഇത് പ്രാര്‍ത്ഥാനാപൂര്‍വം ശിരസ്സിലേറ്റി ഭക്തര്‍
ആശ്രമസമുച്ചയം വലം വച്ച്
പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് കുംഭങ്ങള്‍ ഗുരുപാദത്തില്‍ സമര്‍പ്പിക്കും. കുംഭം എടുക്കാന്‍ കഴിവില്ലാത്ത നിലയില്‍ രോഗഗ്രസ്തനായ ഒരു കുടുംബാംഗത്തിനുവേണ്ടി കുടുംബത്തിലെ മറ്റൊരാള്‍ക്ക് വ്രതം
നോറ്റ് കുംഭം എടുക്കാവുന്നതാണ്. കുംഭം എടുക്കുന്നവര്‍ക്ക്
ഏഴു ദിവസത്തെ വ്രതവും മുത്തുക്കുട എടുക്കുന്നവര്‍ക്ക് ഒരു ദിവസത്തെ വ്രതവുമാണ് കല്പിച്ചിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള ഗുരുഭക്തര്‍ അണിനിരക്കുന്ന കുംഭമേളയ്ക്ക് പഞ്ചവാദ്യവും മുത്തുക്കുടകളും അകമ്പടിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ...

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു
തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു. കാഞ്ചിയാറില്‍ പതിനാലുകാരനായ ...

കെവൈസി അപ്ഡേറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ ...

കെവൈസി അപ്ഡേറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്നത് നിര്‍ത്തുക: ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ്!
ഉപഭോക്താക്കളോട് KYC രേഖകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് നിര്‍ത്തണമെന്ന് ...

എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കും; മേപ്പാടി ...

എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കും; മേപ്പാടി ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം
തുക ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും
ഏപ്രില്‍ 21ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ...

സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇന്ന് മഴ തകര്‍ക്കും; യെല്ലോ ...

സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇന്ന് മഴ തകര്‍ക്കും; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇന്ന് മഴ തകര്‍ക്കും. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ ...