ഷാനിമോളുടെ കത്തിനെക്കുറിച്ച്‌ വൈകിട്ട്‌ പ്രതികരിക്കാമെന്ന് സുധീരന്‍

തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 5 മെയ് 2014 (15:29 IST)
ഷാനിമോള്‍ ഉസ്മാന്‍ തനിക്ക്‌ നല്‍കിയ കത്തിനെക്കുറിച്ച്‌ വൈകിട്ട്‌ പ്രതികരിക്കാമെന്ന്‌ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍.
താന്‍ കത്ത്‌ വായിച്ചിട്ടില്ല. കത്ത്‌ വന്ന കാര്യം ഓഫീസ്‌ സെക്രട്ടറി തന്നെ വിളിച്ച്‌ അറിയിച്ചിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെസി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ഷാനിമോള്‍ക്ക് കെപിസിസിയുടെ താക്കീത് ലഭിച്ചിരുന്നു. സുധീരന്‍ പ്രതിച്ഛാ‍യ നിലനിര്‍ത്താനായി മറ്റുള്ളവരുടെ മേല്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന് ഷാനിമോള്‍ ആരോപിച്ചിരുന്നു

സത്യം പറയുന്നവവര്‍ക്കു നേരെ അച്ചടക്ക വാളോങ്ങുന്നത് ശരിയല്ലെന്നു പറഞ്ഞു കൊണ്ട് ഷാനിമോള്‍ നിലപാട് വ്യക്തമാക്കി കെപിസിസി അധ്യക്ഷന് കത്തയച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ഷാനിമോള്‍ കെപിസിസിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയതായാണ് സൂചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :