ഇ പി ജയരാജനില്ലാത്ത എന്ത് പ്രത്യേകതയാണ് കെ ടി ജലീലിനുള്ളത്- ഷാഫി പറമ്പിൽ

അഭിറാം മനോഹർ| Last Modified ശനി, 12 സെപ്‌റ്റംബര്‍ 2020 (13:17 IST)
തന്റെ സന്തത സഹചാരിയും പറ്റിറ്റാണ്ടുകളുടെ ബന്ധവുമുള്ള ഇ‌പി ജയരാജനെ മാറ്റിനിർത്തി മന്ത്രിസഭയുടെ അഭിമാനമുയർത്തി എന്ന് പ്രസ്‌താവിച്ച മുഖ്യമന്ത്രി എന്തുകൊണ്ടാണ് കെടി ജലീലിനെ മാറ്റിനിർത്താത്തതെന്ന് എംഎൽഎ. യു‌ഡിഎഫ് അല്ല എൽഡിഎഫ് ന്നും ഇപി ജയരാജനെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇത്തരം ഒരു നിലപാട് നിങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ സാധിക്കുമോ എന്നെല്ലാം പരിഹസിച്ച മുഖ്യമന്ത്രിക്ക് ജലീൽ വിഷയത്തിൽ ധാർമികത എവിടെപോയെന്നും ഷാഫി ചോദിച്ചു.

പ്രതിപക്ഷമോ മാധ്യമങ്ങളോ ഉയര്‍ത്തികൊണ്ടു വന്നതല്ല ഈ ആരോപണങ്ങള്‍. ഒരു ലക്ഷത്തിലധികം രൂപ വരുന്ന സഹായം വിദേശരാജ്യങ്ങളിൽ നിന്നും സ്വീകരിക്കാൻ മന്ത്രിക്ക് നിയമപരമായി സാധിക്കുമോ എന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഇ. പി ജയരാജനും ശശീന്ദ്രനും തോമസ് ചാണ്ടിക്കും ഇല്ലാതിരുന്ന എന്ത് പ്രത്യേകതയാണ് കെ. ടി ജലീലിനുള്ളതെന്നും ഷാഫി പറമ്പിൽ ചോദിച്ചു.

കെടി ജലീലിനെ മാത്രം മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും ഈ ഇടപാടുകളുടെ കാര്യം മുഖ്യമന്ത്രിക്ക് കൃത്യമായി തന്നെ അറിവുള്ളതാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :